തിങ്കളാഴ്‌ച, സെപ്റ്റംബർ 12, 2011

എതിരെ ഇരിക്കുന്നവനാരാനെന്നു അറിഞ്ഞു പറയണം ...

മുമ്പില്‍ ഇരുന്നു ചിലക്കുന്ന ചില ചാനല്‍ കിളികളെയും ബി ബി സി അവതാരങ്ങളെയുംമാത്രം കണ്ടു പരിചയിച്ച യൂത്ത് ഐക്കണ്‍ വിചാരിച്ചു കാണില്ല .. "ആന്‍ രായണ്ട്" എന്നൊക്കെ ഗീര്‍വാണം വിടുമ്പോള്‍ അഭിമുഖം ചെയ്യുന്ന ആള്‍  വെറും ഊളനല്ല എന്ന് ... "പുസ്തകം വായിച്ചു" എന്നത്  "വാങ്ങിച്ചു"  എന്ന് തിരുത്തുമ്പോള്‍ ആ മുഖ കമലത്തില്‍  വിരിയുന്ന ചമ്മല്‍ ... ആ ചമ്മല്‍ അഭിനയിക്കുമ്പോള്‍ ഭാവമായി  പകര്‍ത്താന്‍  പറ്റിയാല്‍  രാജുമോന്‍  ഉറപ്പായും നല്ല നടന്‍  ആവാന്‍ അധികം പ്രയത്നിക്കേണ്ടി വരില്ല... ഒടുവില്‍ പുസ്തകം വേണമെങ്ങില്‍ ഞാന്‍ തരാം വന്നു വായിച്ചോളൂ എന്ന് സൌമ്യമായി പറഞ്ഞു തീര്‍ത്തപ്പോള്‍ കണ്ണാടിക്കാരനോട് എന്തെന്നില്ലാത്ത ബഹുമാനം തോന്നി... ഇനി ഗീര്‍വാണം അടിക്കുമ്പോള്‍ സൂപ്പര്‍ സ്റാര്‍ എതിരെ ആരാണ് ഇരിക്കുനത് എന്ന് നോക്കുമെന്ന് ഉറപ്പു...  അവസാനം കൈ കൊടുത്തു മറയുമ്പോള്‍ സുന്ദര മുഖത്ത് ഒരു തുള്ളി ചോര കാണാനില്ല.


ഇനി അനുബന്ധമായി രണ്ടു വാക്ക് കുറിക്കട്ടെ ... അദ്ദേഹം ശരാശരിയിലേറെ ബുദ്ധി ശക്തിയും ... അസാമാന്യമായ വാഗ്ചാതുരിയുമുള്ള ഒരു ചെറുപ്പക്കാരനാണ് എന്ന് പറഞ്ഞു വെച്ചിട്ട് തന്നെ ....  ഈ അഭിമുഖം നടക്കുമ്പോള്‍ അദ്ദേഹം വേണ്ടത്ര കരുതല്‍ നടത്തിയിരുന്നില്ല എന്നത് വ്യക്തം .. വിവാദങ്ങള്‍ ഉണ്ടാക്കാനും സോപ്പ് പതപ്പിക്കാനുമായി ബ്രിട്ടാസുരന്മാരെയും സുപ്രിയ തമ്പുരാട്ടിമാരെയും പോലെയുള്ള അവതാരങ്ങള്‍ പടക്കുന്ന ഒരു സ്ഥിരം "അഫിമുഖം" ആയി ചേട്ടന്‍ ഇതിനെ കണ്ടു ... അത് കൊണ്ടാണ് "ആന്‍ രയന്ദ്" എന്നാ എഴുത്തുകാരി ഇപ്പോള്‍ സകല പോലീസുകാരനും വായിച്ചു ജനകീയയായെന്നും, ചേട്ടന്‍ പണ്ട് പണ്ട് ബുദ്ധി രാക്ഷസന്‍ ആയിരുന്ന സമയത്ത് വായിക്കുമ്പോള്‍ ആരും തൊടാത്ത "അനാഖ്രാത കുസുമവും" "കന്യക രത്നവും"ആയിരുന്നുവേന്നുമൊക്കെ ചീട്ടിറക്കി നോക്കിയത്. ഗോപകുമാര്‍ അതേറ്റു പിടിച്ചു പ്രതികരിച്ചത് വിവരദോഷം കേള്‍ക്കുമ്പോള്‍ കോമണ്‍ സെന്‍സ് ഉള്ളവര്‍ക്ക് തോന്നുന്ന  ഒരു സ്വാഭാവിക പ്രതികരണം  ആയാണ്. പക്ഷെ രാജു മോന്‍ ബുദ്ധിമാന്‍ ആയതു കൊണ്ട് തന്നെ ആ അബദ്ധം പെട്ടന്ന് മനസ്സിലാക്കി  വഴുക്കലില്‍ വടി കുത്തി നില്ക്കാന്‍ നോക്കി ... അതാണ്‌ അവിടെ നടന്നത് ... യൂത്ത് ഐക്കണ്‍ സുന്ദരനാണ്, ആകാര ഭംഗിയുള്ളവനാണ്, ശരാശരിയില്‍ കവിഞ്ഞ ബുദ്ധിമാനാണ്, കേള്‍ക്കാന്‍ സുഖമുള്ള ഒരു ശബ്ദത്തിനു ഉടമയാണ് എന്നൊക്കെ സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ...  confidence എന്ന virtue  അദ്ദേഹം arrogance എന്ന expression ആയി എന്തോ തെറ്റി ധരിച്ചിരിക്കുന്നു ... ഒരല്‍പം വിനയം ആ വ്യക്തിത്വത്തിന് കൂടുതല്‍ ശോഭ നല്‍കുകയെ ഉള്ളൂ എന്ന സത്യം മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് കൊള്ളാം ... അല്ലെങ്ങില്‍ അദ്ദേഹം കൊള്ളും...

2 അഭിപ്രായങ്ങൾ:

ഞാന്‍ രാവണന്‍ പറഞ്ഞു...

ഞാന്‍ ഇതു ഇന്നലെ കണ്ടു .....അപ്പോള്‍ തോനിയ അതെ വാക്ക് ഊളന്‍ അല്ല ..ഹി ..ഹി

കൃഷ്ണകുമാര്‍ പറഞ്ഞു...

ഞാന്‍ മനസ്സില്‍ പറഞ്ഞ വാക്കും അതല്ല