ഞായറാഴ്‌ച, സെപ്റ്റംബർ 25, 2011

ഇന്നലെയുടെ ബാക്കി -1

പത്തു വര്ഷം മുമ്പ് ... ഒരു ദേശിയ ഏജന്‍സിയുടെ ചെന്നൈ ബ്രാഞ്ച് നടത്തിപ്പുകരനായിരുന്ന സമയത്ത് .... ഇരുപത്തി നാല് മണിക്കൂറും എല്ലാ ദിവസവും പണി എടുത്തിരുന്ന കാലത്ത് .... അന്നേ വരെ അഭിമാനത്തോടെ പുറത്തു കാണിക്കാന്‍ ഒരു വര്‍ക്കും ഇല്ല എന്ന വിഷമം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന നാളുകളില്‍ .... ഒരു രാത്രിയില്‍ കമല്‍ സേതു എന്ന സിസ്റ്റം ഒപ്പെരേട്ടരുടെ മനസ്സില്‍ ഉദിച്ച ഒരു ആശയം (ഇന്നവന്‍ വല്ലഭന്‍ രാജേന്ദ്രന്‍ എന്ന സിനിമ ഡയറക്ടര്‍) സാക്ഷാത്ക്കരിക്കാന്‍ കോപ്പി, ആര്‍ട്ട്‌, സീ ഡീ എന്ന സ്ഥിരം വന്മരങ്ങളുടെ തണലില്ലാതെ .... ഒരു പാട് ഉത്സാഹത്തോടെ ഓടി നടന്നു ഉണ്ടാക്കിയ ഒരു creative ... റോക്കി ചാണ്ടി എന്ന മുന്‍നിര ഫോട്ടോഗ്രാഫര്‍ പ്രതിഫലം ഒന്നും പറ്റാതെ കണ്ടു ഷൂട്ട്‌ ചെയ്യുകയും... ജഗ്ദിഷ് സര്‍ദാ എന്ന ബിസ്സിനെസ്സുകാരന്‍ ഒരു എതിരും പറയാതെ പബ്ലിഷ് ചെയ്യാന്‍ പണം മുടക്കുകയും ചെയ്ത ഒരു creative ചെന്നൈ നഗരത്തില്‍ മൂന്നു നാല് ഹോര്‍ഡിംഗ് ആയി വന്ന അക്കാലത്തു വേണ്ടത്ര ജനശ്രദ്ധ പിടിച്ചു പറ്റാതിരുന്നത് കൊണ്ട് ഒരു പാട് സങ്കടം തോന്നിയ ഒന്ന് ...  ഇന്ന് എനിക്ക് പരസ്യ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത നാളില്‍, ഗൂഗിളില്‍ സേവ് വാട്ടര്‍ എന്ന് സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ആദ്യം പ്രത്യക്ഷപെട്ട ഇമേജ് ആയി മാറിയതറിഞ്ഞപ്പോള്‍ തോന്നിയ ഒരു സന്തോഷം .... അത് പറഞ്ഞറിയിക്കാനാവില്ല .... 

അഭിപ്രായങ്ങളൊന്നുമില്ല: