വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ബെര്‍ളിത്തരങ്ങള്‍ ചീഞ്ഞു നാറുമ്പോള്‍

രസകരമായ ചില വീക്ഷണങ്ങള്‍ ഇഷ്ടം തോന്നുന്ന ഭാഷയില്‍ അവതരിപ്പിച്ചാണ് ബെര്‍ളിത്തരങ്ങള്‍ മലയാളികളുടെ മനസ്സില്‍ ഇടം നേടിയത്... പലപ്പോഴും വായിക്കുന്നപല പോസ്റ്റുകളും നമ്മുടെ തന്നെ വീക്ഷണങ്ങളും അഭിപ്രായങ്ങളും ആയി യോജിപ്പും തോന്നാറുണ്ട് ... ഇതെല്ലാം ആരെങ്കിലും ഒന്ന് പറഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു എന്ന് തോന്നുന്ന സമയത്താണ് അദ്ദേഹം  അതെ അതെ പറ്റി പോസ്റിടുന്നത്... ഭൂരിപക്ഷം ജനങ്ങളുടെ മനസ്സില്‍ തോന്നുന്ന ആങ്കിളില്‍ ജനപ്രിയമായ വിഷയങ്ങള്‍ അവതരിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധ നേടിയിരിക്കുന്നത്... അവരോടു ചേര്‍ന്ന് നിന്നാണ് അദ്ദേഹം സംസാരിച്ചിരുന്നത് . വളരെ ചുരുക്കമായേ അവരുടെ തലയില്‍ കസേര വലിച്ചിട്ടിരുന്നു എഴുതിയിരുന്നുള്ളൂ.. നീതി, കഴിഞ്ജിനു മാത്രമേ കാണൂ എങ്കിലും മിക്ക പോസ്റ്റുകളും മധ്യവര്‍ത്തി സമൂഹത്തിന്റെ ഭാഷയില്‍ ആണ് സംവേദിച്ചിരുന്നത്. അത് കൊണ്ട് തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ വായിക്കുന്ന ബ്ലോഗായി അത് മാറിയപ്പോള്‍ വലിയ അത്ഭുതമൊന്നും തോന്നിയിട്ടുമില്ല..

പക്ഷെ ഇയ്യിടെയായി ആരെങ്ങിലും വായിച്ചാല്‍ മതി എന്ന് മാത്രം മനസ്സില്‍ കരുതിയാണ് കുറിച്ച് തള്ളുന്നത് എന്ന് തോന്നും അദ്ധേഹത്തിന്റെ പോസ്റ്റുകള്‍ കണ്ടാല്‍.  സന്തോഷ്‌ പണ്ഡിറ്റുകള്‍ അവതരിപ്പിച്ച "shit creates awareness with stink"  എന്ന മാതൃക പിന്തുടര്‍ന്നുകൊണ്ട് പടച്ചു വിടുന്നതാണ് ഏറിയ കൂറും... ഉപയോഗിക്കുന്ന ഭാഷ കാട് കയറുകയും ധാര്‍ഷ്ട്യം മാത്രം അനുഭവപ്പെടുന്ന രീതിയില്‍ വായനക്കാരനെ അഭിമുഖീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നു.  പൊതു ജനത്തെ പരമാവധി provocate ചെയ്തു "നീയൊന്നും വായിച്ചില്ലെങ്കിലും എനിക്ക് പുല്ലാ" എന്ന മട്ടിലാണ് പോക്ക്. provocation  എന്ന ടൂള്‍ ഒരു അളവ് വരെ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ സഹായിക്കുമെങ്കിലും... ഇത് ഒരു സ്ഥിരം പരിപാടിയായി നില നിര്‍ത്തണം എന്ന് ആശയുണ്ടെങ്കില്‍ വായനക്കാരെ അല്പമെങ്കിലും ബഹുമാനിക്കാനും തുടരണം ... എന്തൊക്കെ പറഞ്ഞാലും എല്ലാ കാലത്തും ആകാശത്തില്‍ പറന്നു നടക്കാന്‍ പറ്റില്ല എന്നും, ആദ്യന്തികമായും വായനക്കാരന് ആണ് പ്രാധാന്യം എന്നാ പരമസത്യം മനസ്സിലാക്കിയും പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് നന്ന് .. തുണി പൊക്കി കാട്ടിയും തെറി വിളിച്ചുംചില കാലത്തേക്ക് ബഹുജന ശ്രദ്ധ പിടിച്ചു പറ്റാന്‍ പറ്റിയേക്കാം എന്ന് കരുതി എന്തും എഴുതി കൂട്ടുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് ... "shit remains shit... even if everyone is aware of it"


അഭിപ്രായങ്ങളൊന്നുമില്ല: