ചൊവ്വാഴ്ച, നവംബർ 28, 2006

മൂക്കൊലഞ്ജാത്തന്‍

കേച്ചേരി സവിതയില്‍ അന്നു കളിച്ചിരുന്നത് ചന്ദ്രഹാസമാണോ അതൊ തടവറയാണോ എന്നു ക്രുത്യമായി ഓറ്മ്മയില്ല... ഏതായാലും അന്നു കറുതത വാവിനൊട് അടുത്ത ദിവസമായിരുന്നു എന്നു ഉറപ്പാണു. ഇരുട്ടിനു നല്ല കനപ്പായിരുന്നു... സെക്കന്ഡ് ഷോയ്ക്കു വലിയ തിരക്കുമുണ്ടായിരുന്നില്ല... അതുകൊണ്ട് നട്ത്തം അത്രയ്ക്ക് സ്പീടിലും ആയിരുന്നില്ല.. പാലം കടന്നു കഴിഞപ്പോളാണ് സുധമാമയ്ക്കു ആന്റൊയെ വെല്ലുവിളിക്കാന്‍ തോന്നിയത്.. “നിനക്കു ഇപ്പൊ ഒറ്റയ്ക്കു കുടിയിരിപ്പു വഴി പൊരാന്‍ പറ്റുമോ?” പത്തായപ്പുരയിലെ സിമെന്റ്റ് മുറിയില്‍ വെച്ചു ദാക്ഷായണിയോട് തെളിയിച്ച പൌരുഷം അപ്പോഴും ആറാതെ കിടന്നിരുന്നതു കൊണ്ട് ആന്റൊയും ആ വെല്ലുവിളി ഏറ്റേടുക്കാന്‍ മടിച്ചില്ല... എന്തു തരും എന്നു പൊലും ചോദിക്കാതെ അവന്‍ പാലം കടന്നു വലതൊട്ട് തിരിഞു...

പഴയ റോഡില്‍‍ വെച്ചു വഴി പിരിഞപ്പൊള്‍ ആന്റൊയുടെ ചുണ്ടത്ത് ഒരു മൂളിപാട്ടായി “ദേവി ശ്രീദേവി‍ ... തേടി വരുന്നു ഞാന്‍....” രാത്രിയുടെ നിശ്ശബ്ദതയിലാ പാട്ട്, പഞ്ജായത്ത് റോഡ് വഴി നടന്ന് തുടങിയ ഞങളെ കുറച്ചു ദൂരം കൂടി പിന്തുടറ്ന്നു.. വേഗം കൂടിയ നടത്തത്തില്‍ കല്ലില്‍ തട്ടി കാലില്‍ നിന്നു ചോര പൊടിഞോ എന്ന സംശയത്തില്‍ ഹരി നിന്നപ്പോള്‍ അവനേ വൈദ്യരുടെ പട്ടിയുടെ കാര്യം പറഞ് പേടിപിച്ചാണ്‍ തുടറ്ന്ന് നടത്തിച്ചത്.. നാട്ട് വഴിക്ക് ഇരുട്ടിനോടുള്ള കടുത്ത പ്രണയം രാത്രി വ്യക്തമാക്കികൊന്ദിരുന്നു...

കുറുക്കുവഴി കൂടി വരുന്ന ആന്റൊ എത്തുന്നതിനു മുന്‍പെ തന്നെ എത്താനുള്ള വാശിയുടെ വേഗത്തില്‍ കയ്യാലപ്പടി എത്തിയതേ അറിഞുള്ളൂ... പത്തായപ്പുരയുടെ തിണ്ണയിലിരിക്കുന്ന് ആന്റൊയുടെ ഉച്ച്വാസത്തിന്റെ ശബ്ദം കയ്യാലപ്പടിയിലേ എത്തിയിരുന്നു... ആദ്യം എത്താനുള്ള തത്രപ്പാടില്‍ ഓടിയതിന്റേതായിരിക്കും ഇത്രയും അണപ്പ് എന്നുള്ള ധാരണ ഇരുട്ടില്‍ നിന്നും ആന്റൊയുടെ മുഖത്തേ വരാന്ദയിലേ വിളക്ക് വേറ്തിരിച്ച് തന്നപ്പോളാണ്‍ മാറിയത്. പുറത്തെക്കു തള്ളിയ കണ്ണുകളും, തുറന്നു പിടിച്ച് വായയും, നെറ്റിയിലേ വിയറ്പ്പുമണികളും വിളിച്ചു പറഞു... ഭയം... ഭയം...

“മൂക്കൊലഞ്ജാത്തന്‍...മൂക്കൊലഞജാതന്‍...‍...”... പറഞു തുടങിയതു മുഴുവനാക്കാന്‍ ആന്റൊ കുറച്ചു സമയമെടുത്തു... അപ്പൊഴെക്കും സുധമാമ തിണ്ണയിലിരുന്ന മൊന്തയിലെ വെള്ളം ആന്റൊയ്ക്കു കൈമാറിയിരുന്നു... “സുധേട്ടാ... സത്യമായിട്ടും... ഞാന്‍ കണ്ടതാ... മൂക്കൊലഞജാത്തനേ...” എന്തായാലും ഒന്നു പോയി നോക്കാന്‍, ആന്റൊ മൊന്തയിലെ വെള്ളം മുഴുവന്‍ കാലിയാക്കിയപ്പൊഴെക്കും സുധമാ‍മ തിരുമാനിച്ചിരുന്നു.. .. കിഴക്കിനിയിലുറങുന്ന കുഞുണ്ണിമാമയുടെ ആറു സെല്ലിന്റെ ടോറ്ച്ച് എടുത്തെക്കാന്‍ ജയേട്ടനാണു തോന്നിയതെങ്കിലും, ജന്നലില്‍ തട്ടി വിളിച്ചത് ഞാന്‍ തന്നെയായിരുന്നു...

ഉറക്കച്ചടവിലുള്ള കുഞുണ്ണിമാമയേ ഒരു കാര്യം പറഞു മനസ്സിലാക്കുക എന്നത് എത്രമേല്‍ ദുഷ്ക്കരമാണോ എന്നതു അപ്പോഴാണു എല്ലാവറ്ക്കും വ്യക്തമായത്.. പക്ഷെ അപ്പോഴെക്കും സുബോധം വീണ്ടേടുത്ത ആന്റൊ, പശുവിനെ മെയ്ക്കുന്ന കാരവടിയുമായി വന്നു... അഞ്ജു പേരടങുന്ന ദൌത്യസംഗത്തില്‍ നിന്നും കുട്ടികളായ ഞാനും ഹരിയും ഔട്ട്..

ശേഷം ഭാഗത്തിനു ധ്രുക്സാക്ഷീയാവാന്‍ കഴീയാത്തതിന്റെ സങ്കടത്തില്‍ ഇന്നു വരേ തീരാത്തതിന്റെ ബാക്കി ജയേട്ടന്റെ വിവരണത്തില്‍ ആവശ്യത്തിലേറേ പൊടിപ്പും തൊങലും ചേറ്ത്ത് ഞാനിപ്പൊള്‍‍ തീറ്ക്കുകയാണ്‍... ആന്റൊ ഒരു ടീമിന്റെ അങ്ഗബലത്തിലും, താന്‍ പറഞതില്‍ സത്യമുണ്ടെന്നു തെളിയിക്കാനുള്ള വ്യഗ്രതയിലും, വേഗത്തില് തന്നെ എല്ലാവരെയും കുടിയിരുപ്പിലെ താഴത്തെ തുണ്ടത്തിലെത്തിച്ചുവെങ്കിലും അപ്പൊഴെക്കും പാതിയടറ്ത്തീയ ഒരു തേങാക്കുല മാത്രം ബാക്കിവെച്ച് മൂക്കൊലഞാത്തന്‍ പമ്പ കടന്നിരുന്നു... അതൊന്നും കുഞുണ്ണിമാമയ്ക്കു ഒരു പ്രശ്നമേ അല്ലായിരുന്നു എന്നു വേലിപ്ത്തലൊന്ന് അടറ്ത്തിയെടുത്ത് വീണ്ടും ഞാറ്റുവെട്ടിയെ ലക്ഷയ്മാക്ക്കി നടന്നതു കണ്ടപ്പൊഴാണത്രെ എല്ലാവറ്ക്കും മനസ്സിലായത്...ആ ഇരുട്ടിന്റെ മറവിലും കുഞുണ്ണിമാ‍മയ്ക്ക് ചാത്തുകുട്ടിയുടെ കുടി കിറുക്രുത്യം...

ജയേട്ടന്‍: “ചാത്തുക്കുട്ടിയുടെ കുടിലിന്റെ വാതിലില്‍ (അങനെ അതിനെ വിളിക്കാമെങില്‍) കുഞുണ്ണിമാമ ആഞു മുട്ടി എന്നു പറയുന്നതിനെക്കാള്‍ നല്ല പ്രയോഗം തല്ലി എന്നു പറയുന്നതാണ്‍“

വാതില്‍ തുറന്നുവന്ന ചക്കിയോട് മൂപ്പരുപയൊഗിച്ച ഭാഷ അന്നു ജയേട്ടന്‍ പറഞു തന്നില്ലെങ്കിലും പില്‍കാലത്ത് അതു പറഞു തന്നതു തന്റെ പൊലീസു ജോലിക്ക് നല്ല പ്രയോജനം ചെയ്തു എന്നു ഹരി എന്നോട് തന്നെ രണ്ടോ മൂന്നോ തവണ പറഞിട്ടുണ്ട്... ചാത്തുക്കുട്ടി ഉറങുകയാണ്‍ എന്നു ചക്കി പറഞുതീരും മുന്‍പെ ചേറില്‍ കുളിച്ച കാലുമായി വന്നത് ആ പേരില്‍ തന്നെ ആദ്യത്തെ അടി അടിക്കാന്‍ തനിക്കു പ്രചോദനമായെന്നു കുഞുണ്ണിമാമയുടെ പില്‍കാല പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കാനപേക്ഷ...പിന്നീട് തിരിച്ച് തല്ലില്ല എന്ന ഉറപ്പുള്ളതുകൊണ്ട് എത്ര തല്ല് തല്ലിയെന്ന് കണക്കും താന്‍ വെച്ചില്ല എന്നും പറഞു എന്നാണു എന്റെ ഓറ്മ്മ... ചൊര വാറ്ന്നു ഇഴയുന്ന പരുവത്തിലായ ചാത്തുകുട്ടിയെ കുടിലില്‍ വിട്ട് ചക്കിയും മക്കളായ മണികണ്ടനും പ്രകാശനുമാണ്‍ ആ തേങാക്കുലകളത്രയും കളത്തിലെതിച്ചതു... ആ വറ്ഷം വേലി കെട്ടാന്‍ ചാത്തുകുട്ടി ഉണ്ടായിരുന്നില്ല.... പിന്നീട് ഒരു വറ്ഷവും...പറപ്പൂക്കാവു പൂരത്തിനു മൂക്കൊലഞാത്തന്‍ കെട്ടാനും... ചാത്തുകുട്ടിയുടെ അനിയന്‍ ചങനാണു ആ വറ്ഷം മൂക്കൊലഞ്ജാത്തന്‍ കെട്ടിയത്... മണികണ്ടന്‍ പടിപ്പു നിറ്ത്തി... പ്രകാശനാണ് പിന്നീട് ആരെഴു കൊല്ലം വെലികെട്ടിയത്... കുഞുണ്ണിമാമയേ ദഹിപ്പിക്കാന്‍ മൂവാണ്ടന്‍ മാവ് വെട്ടിയത് രണ്ട് പേര്‍ ചേറ്ന്നും....

ചൊവ്വാഴ്ച, നവംബർ 21, 2006

തിങ്കളാഴ്‌ച, നവംബർ 20, 2006

ഓറ്മ്മകള്‍ ഉണ്‍ടായിരിക്കണം

ഓറ്മ്മകള്‍ ഉണ്‍ടായിരിക്കണമെന്നു ഞ്ഞാന്‍ ഓറ്ക്കാനിതെന്തെ മറന്നുപൊയി
ഓറ്ക്കുവാനേറെയില്ലെന്നാകിലും എന്റെ മറവിയുടേ താഴുകള്‍ക്കെന്തു ബലം