തിങ്കളാഴ്‌ച, സെപ്റ്റംബർ 26, 2011

അറവുകാരനും ഞാനും

വളരെ കാലത്തിനു ശേഷം കൊച്ചി നഗരത്തില്‍ എത്തിയപ്പോള്‍ ഒരു ഓട്ടോയില്‍ കയറി ....  പലാരിവട്ടതുനിന്നും ലിസിയിലേക്ക് .... കയറിയ പാടെ ... കലൂര്‍ മാര്കെട്ടിലേക്ക് കയറു കെട്ടി വലിച്ചു കൊണ്ട് പോവുന്ന മൂന്നു പശുക്കളെ അടിച്ചു തെളിക്കുന്ന തമിഴന്നു നേരെ ആക്രോശിച്ചു  ഓട്ടോ ഡ്രൈവര്‍ തന്റെ സാമൂഹ്യ പ്രതിബദ്ധത വെളിവാക്കി ... എന്നെ ഭീതിയുടെ മുല മുനയില്‍ നിര്‍ത്തി തിരിഞ്ഞു നിന്നുകൊണ്ട് വണ്ടി ഓടിക്കുന്ന തന്റെ പ്രവീണ്യം വ്യക്തമാക്കി അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു : "ദുഷ്ടന്മാരനെന്നെ ... അറക്കാന്‍ കൊണ്ട് പോവാ..എന്നിട്ടും തല്ലുന്നത്‌ കണ്ടില്ലേ.. ഇനി മൂര്‍ച്ചയില്ലാത്ത കത്തി കൊണ്ടാവും അറവു... ആ പാവം പശു വേദന കൊണ്ട് കരയും ... ഒരു മൂര്‍ച്ചയുള്ള കത്തി വെച്ച് അറക്കാന്‍ പാടില്ലേ ഇവന്മാര്ര്ക് ... ഒരു വെട്ടിനു ഞരമ്പ്‌ മുറിഞ്ഞാല്‍ അതിനു വേദനയും ഉണ്ടാവില്ല ... പെട്ടന്ന് ചാവുവെയും ചെയ്യും .. പിന്നെ അങ്ങനെ കിട്ടണ മാംസത്തിനു എന്ത് ടേസ്റ്റ് ആണ് എന്നറിയോ... " നിര്‍ത്തിയപ്പോള്‍ ചേട്ടന് അമ്പതു രൂപ വേണം ... ഞാന്‍ ഗധ്യന്തരമില്ലാതെ അമ്പതു രൂപ നീട്ടിയപ്പോള്‍ പറഞ്ഞു "അണ്ണാ... നിങ്ങളുടെ അറവും മോശമില്ല..."

അഭിപ്രായങ്ങളൊന്നുമില്ല: