ശനിയാഴ്‌ച, ഏപ്രിൽ 12, 2014

വെയ്ക്കടാ വെടി

52 കൂളിംഗ് ഗ്ലാസ് .. ഒരു ലോഡ് ശവം....റേഞ്ച് റോവർ ഒന്ന് .. പ്രാഡോ ഒന്ന് ... ഒരഞ്ചാറ് ഓഡി .. ലെതർ ജാക്കറ്റുകൾ ഒന്നര ഡസൻ ... എങ്ങിനെയൊക്കെ മരുന്നടിച്ച് പാമ്പാവാം എന്നുള്ളതിന്റെ നിരവധി ഡെമോ സെഷനുകൾ...വിദഗധമായി മറച്ചു വെച്ചിരുന്ന മെഗാ സ്ടാറിന്റെ ഷഷ്ടിപൂർത്തി കഴിഞ്ഞ പ്രായം മറ വിട്ടു പുറത്തു ചാടുന്ന സീനുകൾ ഒരു മൂന്നുനാലെണ്ണം  ... റ്റെരാന്റിനൊ ആവാൻ നോക്കി തൂറാന്റിനോ ആയി മൂക്കും കുത്തി വീണ ന്യൂ ജെനരെഷൻ അപ്പോസ്തലൻ (തുടക്കത്തിൽ പതിനഞ്ചു മിനിട്ടോളം വരുന്നതും ഒടുക്കം ഒരു അഞ്ചു മിനിട്ടും കാണിച്ച ഗ്രാഫിക്സിനെക്കാൾ കാർട്ടൂനിഷ് അയി തോന്നിയത് അതിനിടയ്ക്കുള്ള 2 മണിക്കൂർ ആണ് എന്ന് ആരെങ്കിലും അദ്ദേഹത്തെ അറിയിക്കുന്നത് നന്നായിരിക്കും)... അഭിനയിച്ച കെ ടി മിറാഷിന്റെക്കാൾ ഗതികേടാണ് താൻ സ്ക്രിപ്റ്റിങ്ങിൽ എന്ന് തെളിയിക്കുന്ന തിരക്കഥാകൃത്തിന്റെ അരങ്ങേറ്റം ( "നിന്റെ മരണം നീയെന്നും ഓർത്തിരിക്കണം" എന്ന സന്തോഷ്‌ പണ്ഡിറ്റ്‌ പോലും നാണിക്കുന്ന ഡയലോഗ് എഴുതി വെച്ചതിനു ഒരു പ്രത്യേക സല്യൂട്ട്). സദാ കൊണ്സ്ടിപെഷൻ പിടിച്ച ഭാവവുമായി നടക്കുന്ന നായകൻ .. അര മണിക്കൂർ ഇന്ഗ്ലിഷ്, അര മണിക്കൂർ കന്നഡ, പതിനഞ്ചു മിനിട്ട് റഷ്യൻ... മൊത്തം  രണ്ടര മണിക്കൂർ വിവരക്കേട്   ... 

ചുരുക്കി പറഞ്ഞാൽ ഈ ഇടപാടിന്  പറ്റിയ പേര് പണ്ട് സാക്ഷാൽ പത്മശ്രീ ഭരത് സരോജ്കുമാർ മുമ്പ് പറഞ്ഞതായിരുന്നു .... "വെയ്ക്കടാ വെടി"1 അഭിപ്രായം:

കൃഷ്ണകുമാര്‍ പറഞ്ഞു...

ഈ ഒരു പോസ്റ്റ്‌ ഇട്ടതിനു ശേഷമാണ് ഫേസ് ബുക്ക്‌ പോസ്റ്റുകളിലെ തെറി വിളികൾ കാണുന്നത് ... അതിനോട് കടുത്ത വിയോജിപ്പ്‌ ഉണ്ട് ... ഇതിലെ അഭിപ്രായം അതിന്റെ സംവിധായകനെ പറ്റിയോ ... അതിലെ വ്യക്തികളെ പറ്റിയോ ഉള്ള അഭിപ്രായമല്ല ... എന്റെ അഭിപ്രായത്തിൽ ആളുകൾ ഒരു പാട് ഓവർ റിയാക്റ്റ്‌ ചെയ്യുന്നുണ്ട് .. തീയറ്ററിൽ കയറി കൂവുന്നതും തെറി വിളിക്കുന്നതും ഒക്കെ എതിർക്കേണ്ട കാര്യങ്ങൾ തന്നെയാണ് ... ആഷിക് അബു ഇതിനു മുമ്പ് തന്റെ കഴിവ് തെളിയിച്ചിട്ടുള്ള സംവിധായകനും ... മമ്മൂട്ടി കഴിവ് തെളിയിക്കുക എന്നുള്ളതിൽ നിന്നും ഒക്കെ വളരെ വളരെ ഉയരത്തിൽ നില്ക്കുന്ന നടനുമാണ്‌ എന്നുള്ളതിൽ യാതൊരു സംശയവും എനിക്കില്ല ... ഇത് കൊണ്ടൊന്നും ആഷിക് അബുവിനെ പരിപൂർണമായി എഴുതി തള്ളുന്നോന്നുമില്ല ... അദ്ദേഹം കഴിവുള്ള സംവിധായകൻ തന്നെയാണ് ... ഈ വിമർശനം ഈ സിനിമയോടാണ് .. തികച്ചും വ്യക്തിപരമായ ആസ്വാദന നിലവാരത്തിൽ നിന്ന് കൊണ്ടുള്ള വിമർശനം ...