പക്ഷെ ഇയ്യിടെയായി ആരെങ്ങിലും വായിച്ചാല്‍ മതി എന്ന് മാത്രം മനസ്സില്‍ കരുതിയാണ് കുറിച്ച് തള്ളുന്നത് എന്ന് തോന്നും അദ്ധേഹത്തിന്റെ പോസ്റ്റുകള്‍ കണ്ടാല്‍. സന്തോഷ് പണ്ഡിറ്റുകള്‍ അവതരിപ്പിച്ച "shit creates awareness with stink" എന്ന മാതൃക പിന്തുടര്ന്നുകൊണ്ട് പടച്ചു വിടുന്നതാണ് ഏറിയ കൂറും... ഉപയോഗിക്കുന്ന ഭാഷ കാട് കയറുകയും ധാര്‍ഷ്ട്യം മാത്രം അനുഭവപ്പെടുന്ന രീതിയില്‍ വായനക്കാരനെ അഭിമുഖീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നു. പൊതു ജനത്തെ പരമാവധി provocate ചെയ്തു "നീയൊന്നും വായിച്ചില്ലെങ്കിലും എനിക്ക് പുല്ലാ" എന്ന മട്ടിലാണ് പോക്ക്. provocation എന്ന ടൂള്‍ ഒരു അളവ് വരെ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ സഹായിക്കുമെങ്കിലും... ഇത് ഒരു സ്ഥിരം പരിപാടിയായി നില നിര്‍ത്തണം എന്ന് ആശയുണ്ടെങ്കില് വായനക്കാരെ അല്പമെങ്കിലും ബഹുമാനിക്കാനും തുടരണം ... എന്തൊക്കെ പറഞ്ഞാലും എല്ലാ കാലത്തും ആകാശത്തില്‍ പറന്നു നടക്കാന്‍ പറ്റില്ല എന്നും, ആദ്യന്തികമായും വായനക്കാരന് ആണ് പ്രാധാന്യം എന്നാ പരമസത്യം മനസ്സിലാക്കിയും പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് നന്ന് .. തുണി പൊക്കി കാട്ടിയും തെറി വിളിച്ചുംചില കാലത്തേക്ക് ബഹുജന ശ്രദ്ധ പിടിച്ചു പറ്റാന്‍ പറ്റിയേക്കാം എന്ന് കരുതി എന്തും എഴുതി കൂട്ടുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് ... "shit remains shit... even if everyone is aware of it"
എന്തെഴുതണം ... എങ്ങിനെ എഴുതണം ... മാതൃകകളില്ല അതിരുകളില്ല ... കുറച്ചു കണ്ടത്, കുറച്ച് അറിഞ്ഞത് ... കുറെ അനുഭവിച്ചത് ... അതിലേറെ തോന്നിയത് തോന്നുന്നത് തോന്നുന്ന പോലെ, തോന്നുമ്പോള്‍ കുറിക്കുന്നത് ... malayalam short stories, comments, experience, cinema, gossip, spoof, articles, current affairs, opinion, politics, cinema, books, review
വ്യാഴാഴ്ച, സെപ്റ്റംബർ 29, 2011
ബെര്ളിത്തരങ്ങള് ചീഞ്ഞു നാറുമ്പോള്
പക്ഷെ ഇയ്യിടെയായി ആരെങ്ങിലും വായിച്ചാല്‍ മതി എന്ന് മാത്രം മനസ്സില്‍ കരുതിയാണ് കുറിച്ച് തള്ളുന്നത് എന്ന് തോന്നും അദ്ധേഹത്തിന്റെ പോസ്റ്റുകള്‍ കണ്ടാല്‍. സന്തോഷ് പണ്ഡിറ്റുകള്‍ അവതരിപ്പിച്ച "shit creates awareness with stink" എന്ന മാതൃക പിന്തുടര്ന്നുകൊണ്ട് പടച്ചു വിടുന്നതാണ് ഏറിയ കൂറും... ഉപയോഗിക്കുന്ന ഭാഷ കാട് കയറുകയും ധാര്‍ഷ്ട്യം മാത്രം അനുഭവപ്പെടുന്ന രീതിയില്‍ വായനക്കാരനെ അഭിമുഖീകരിക്കുകയും ചെയ്യുന്നതായി തോന്നുന്നു. പൊതു ജനത്തെ പരമാവധി provocate ചെയ്തു "നീയൊന്നും വായിച്ചില്ലെങ്കിലും എനിക്ക് പുല്ലാ" എന്ന മട്ടിലാണ് പോക്ക്. provocation എന്ന ടൂള്‍ ഒരു അളവ് വരെ ജന ശ്രദ്ധ പിടിച്ചു പറ്റാന്‍ സഹായിക്കുമെങ്കിലും... ഇത് ഒരു സ്ഥിരം പരിപാടിയായി നില നിര്‍ത്തണം എന്ന് ആശയുണ്ടെങ്കില് വായനക്കാരെ അല്പമെങ്കിലും ബഹുമാനിക്കാനും തുടരണം ... എന്തൊക്കെ പറഞ്ഞാലും എല്ലാ കാലത്തും ആകാശത്തില്‍ പറന്നു നടക്കാന്‍ പറ്റില്ല എന്നും, ആദ്യന്തികമായും വായനക്കാരന് ആണ് പ്രാധാന്യം എന്നാ പരമസത്യം മനസ്സിലാക്കിയും പ്രവര്‍ത്തിച്ചാല്‍ അദ്ദേഹത്തിന് നന്ന് .. തുണി പൊക്കി കാട്ടിയും തെറി വിളിച്ചുംചില കാലത്തേക്ക് ബഹുജന ശ്രദ്ധ പിടിച്ചു പറ്റാന്‍ പറ്റിയേക്കാം എന്ന് കരുതി എന്തും എഴുതി കൂട്ടുമ്പോള്‍ ഒരു കാര്യം ഓര്‍ത്താല്‍ നന്ന് ... "shit remains shit... even if everyone is aware of it"
ബുധനാഴ്ച, സെപ്റ്റംബർ 28, 2011
തിങ്കളാഴ്ച, സെപ്റ്റംബർ 26, 2011
അറവുകാരനും ഞാനും
വളരെ കാലത്തിനു ശേഷം കൊച്ചി നഗരത്തില്‍ എത്തിയപ്പോള്‍ ഒരു ഓട്ടോയില്‍ കയറി
.... പലാരിവട്ടതുനിന്നും ലിസിയിലേക്ക് .... കയറിയ പാടെ ... കലൂര്‍
മാര്കെട്ടിലേക്ക് കയറു കെട്ടി വലിച്ചു കൊണ്ട് പോവുന്ന മൂന്നു പശുക്കളെ
അടിച്ചു തെളിക്കുന്ന തമിഴന്നു നേരെ ആക്രോശിച്ചു ഓട്ടോ ഡ്രൈവര്‍ തന്റെ
സാമൂഹ്യ പ്രതിബദ്ധത വെളിവാക്കി ... എന്നെ ഭീതിയുടെ മുല മുനയില്‍ നിര്‍ത്തി
തിരിഞ്ഞു നിന്നുകൊണ്ട് വണ്ടി ഓടിക്കുന്ന തന്റെ പ്രവീണ്യം വ്യക്തമാക്കി
അദ്ദേഹം സംസാരിച്ചു കൊണ്ടിരുന്നു : "ദുഷ്ടന്മാരനെന്നെ ... അറക്കാന്‍ കൊണ്ട്
പോവാ..എന്നിട്ടും തല്ലുന്നത് കണ്ടില്ലേ.. ഇനി മൂര്‍ച്ചയില്ലാത്ത കത്തി
കൊണ്ടാവും അറവു... ആ പാവം പശു വേദന കൊണ്ട് കരയും ... ഒരു മൂര്‍ച്ചയുള്ള
കത്തി വെച്ച് അറക്കാന്‍ പാടില്ലേ ഇവന്മാര്ര്ക് ... ഒരു വെട്ടിനു ഞരമ്പ്
മുറിഞ്ഞാല്‍ അതിനു വേദനയും ഉണ്ടാവില്ല ... പെട്ടന്ന് ചാവുവെയും ചെയ്യും ..
പിന്നെ അങ്ങനെ കിട്ടണ മാംസത്തിനു എന്ത് ടേസ്റ്റ് ആണ് എന്നറിയോ... "
നിര്‍ത്തിയപ്പോള്‍ ചേട്ടന് അമ്പതു രൂപ വേണം ... ഞാന്‍ ഗധ്യന്തരമില്ലാതെ
അമ്പതു രൂപ നീട്ടിയപ്പോള്‍ പറഞ്ഞു "അണ്ണാ... നിങ്ങളുടെ അറവും മോശമില്ല..."
വിവേകത്തെ വിഴുങ്ങുന്ന വികാരങ്ങള്‍
കൃഷ്ണ അയ്യേര് കമ്മീഷന് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ വാളെടുത്തു തുള്ളി ചിന്തിക്കാതെ ചാടിക്കയറി അഭിപ്രായങ്ങള്‍ പറയുന്നവരോട് രണ്ടു വാക്ക് ....
എത്ര കുട്ടികളെ പോലും പോറ്റാന്‍ സ്രോതസ്സുള്ളവര്‍ - എത്ര വേണമെങ്കിലും പെറ്റു കൂട്ടട്ടെ എന്ന് പറയുമ്പോള്‍, ഒരു കുട്ടി ജനിച്ചു കഴിഞ്ഞാല്‍ മരിക്കും വരെ അവന് അവന്റെ കുടുംബം സമ്പാദിച്ച പൈസ ചിലവാക്കി മാത്രമാണ് ജീവിക്കുന്നത് എന്ന് ചിന്തിക്കുന്നത് വിവരമില്ലായ്മയാണ് കാണിക്കുന്നത്.. തന്റെ ജീവിത കാലയളവില്‍ മനുഷ്യന് ഉപയോഗിച്ച് നശിപ്പിക്കുന്ന പ്രകൃതി വിഭവങ്ങള്‍, പൊതു സ്രോതസ്സുകള്‍, എന്നിവ, എത്ര ഭീമമാണെന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഒരു മനുഷ്യന് അധികമായി consume ചെയ്യുന്ന സ്രോതസ്സുകള്‍ മറ്റുള്ള പിറന്നു വീഴുന്ന സഹജീവികളുടെ അവസരങ്ങളെയും കൂടുതല്‍ വിലയേറിയതും കടിനതരവും ആക്കും എന്ന് ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാക്കാം ...
അപ്പോള്‍ ഈ നടക്കുന്ന ബോധമില്ലാത്ത സൂകരപ്രസവങ്ങളുടെ ബാധ്യത ഏറ്റെടുക്കേണ്ടത് കുടുംബം മാത്രമല്ല സമൂഹം കൂടിയാണ്... പ്രാണവായു പോലും ദുര്ലഭം ആയിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇത്രയും resource deficient ആയ ഒരു സംസ്ഥാനമായ കേരളത്തിന് ഇത് എത്രത്തോളം അനുപെക്ഷനീയമയിരിക്കുമെന്നു വികാരം കൊള്ളാതെ ചിന്തിക്കുക്ക...
ഞാന്‍ എന്റെ കുടുംബം, എന്റെ ജാതി, എന്റെ മതം എന്നാ സങ്കുചിത ചിന്ത മാത്രം പുലര്‍ത്തുന്നവര്‍ക്ക് ഇടക്കൊക്കെ ഭാവി തലമുറ, പൊതു സമൂഹം എന്ന മാതൃകയില്‍ മാറ്റി ചിന്തിക്കയും ആവാം.. പിന്നെ കര്‍ശനം നിയമം വഴി വ്യക്തി സ്വാതന്ത്ര്യത്തില്‍ ഇടപെടുക എന്നൊക്കെ പറയുന്നതും ശരിയാണെന്നും എനിക്ക് അഭിപ്രായമില്ല ... രണ്ടു തല്ല് കിട്ടിയേ ചുമട് ചുമക്കൂ എന്നുള്ള കഴുതകളുടെ ചന്തിക്കിട്ട് രണ്ടു കൊട്ടുന്നതില്‍ വലിയ തെറ്റുന്ടെന്നും ഞാന്‍ കരുതുന്നില്ല...
ഇനി അതല്ല ഒരു സര്‍ക്കാര്‍ സഹായവും പറ്റാതെ, എത്ര കുട്ടികളെ പോലും പോറ്റാന്‍ തക്ക സാമ്പത്തിക ബലം തങ്ങള്‍ക്കുണ്ട് എന്ന് കരുതുന്ന മാതാപിതാക്കള്‍, സര്‍ക്കാര്‍ ഓഹരിയില്‍ വരുന്ന പൊതു ആനുകൂല്യങ്ങള്‍ - സര്‍ക്കാര്‍ ജോലി, സംവരണം, കണ്സെഷന്, ഇളവുകള്‍ എന്നിവ കൂടി വേണ്ടെന്നു വെക്കാനുള്ള മര്യാദ കാണിക്കണം...
ഇതിനെല്ലാം പുറമേ അദ്ദേഹം മറ്റൊരു നിര്‍ദേശം കൂടി വെച്ചിരുന്നതായി വായിച്ചു ... വിവാഹ മോചന കേസുകള്‍ കോടതിയുടെ പുറത്തുള്ള ഒരു സംവിധാനത്തിലേക്ക് മാറ്റുവാന്‍... അതും വളരെ radical ആയ ഒരു ആശയമാണ് .... കറുത്ത കോട്ടിട്ട നിയമജ്ഞരുടെ കുരുക്കുകളില്‍ നിന്നും ദാമ്പത്യം എന്ന വ്യക്തി ബന്ധം ഒരു വ്യത്യസ്ത സംവിധാനത്തിലൂടെ വീക്ഷിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുന്നത് ചിന്തിക്കേണ്ട ഒരു ആശയം തന്നെ തന്നെ... നിയമത്തിന്റെ കുരുക്കില്‍ കുടുങ്ങി ശ്വാസം മുട്ടി കഴിയുന്ന പല ദമ്പതികള്‍ക്കും അത് ആശ്വാസമാവാന്‍ വഴിയുണ്ട് .... അത് എളുപ്പത്തില്‍ ബന്ധം മുറിക്കാന്‍ മാത്രമുള്ള ഒരു വേദിയായി മറ്റാതിരുന്നാല്
ഇനി കൃഷ്ണ അയ്യെരുടെ അച്ഛന് പറയുന്നവരോട് ഒരു വാക്ക് - അദ്ധേഹത്തിന്റെ അച്ഛന് ജീവിച്ചിരുന്ന കാലത്തില്‍ നിന്നും സമൂഹം ഒട്ടേറെ മുന്‍പോട്ടു (പിന്നോട്ടോ?) പോയിട്ടുണ്ട് ... അപ്പോള്‍ ഉണ്ടായിരുന്ന ചിന്താഗതിയില്‍ നിന്നും ഒരു മാടവും പാടില്ല എന്ന് പറയുന്നവന് കമ്പ്യൂട്ടര്‍ വലിച്ചു കളഞ്ഞു താളിഒലകളില് കുറിക്കട്ടെ ...
ഞായറാഴ്ച, സെപ്റ്റംബർ 25, 2011
ഇന്നലെയുടെ ബാക്കി -1
പത്തു വര്‍ഷം മുമ്പ് ... ഒരു ദേശിയ ഏജന്‍സിയുടെ ചെന്നൈ ബ്രാഞ്ച്
നടത്തിപ്പുകരനായിരുന്ന സമയത്ത് .... ഇരുപത്തി നാല് മണിക്കൂറും എല്ലാ
ദിവസവും പണി എടുത്തിരുന്ന കാലത്ത് .... അന്നേ വരെ അഭിമാനത്തോടെ പുറത്തു
കാണിക്കാന്‍ ഒരു വര്‍ക്കും ഇല്ല എന്ന വിഷമം ഉള്ളില്‍ കൊണ്ട് നടന്നിരുന്ന
നാളുകളില്‍ .... ഒരു രാത്രിയില്‍ കമല്‍ സേതു എന്ന സിസ്റ്റം ഒപ്പെരേട്ടരുടെ
മനസ്സില്‍ ഉദിച്ച ഒരു ആശയം (ഇന്നവന് വല്ലഭന് രാജേന്ദ്രന് എന്ന സിനിമ
ഡയറക്ടര്‍) സാക്ഷാത്ക്കരിക്കാന്‍ കോപ്പി, ആര്‍ട്ട്, സീ ഡീ എന്ന സ്ഥിരം വന്മരങ്ങളുടെ തണലില്ലാതെ .... ഒരു
പാട് ഉത്സാഹത്തോടെ ഓടി നടന്നു ഉണ്ടാക്കിയ ഒരു creative ... റോക്കി ചാണ്ടി
എന്ന മുന്‍നിര ഫോട്ടോഗ്രാഫര്‍ പ്രതിഫലം ഒന്നും പറ്റാതെ കണ്ടു ഷൂട്ട്
ചെയ്യുകയും... ജഗ്ദിഷ് സര്ദാ എന്ന ബിസ്സിനെസ്സുകാരന്‍ ഒരു എതിരും പറയാതെ പബ്ലിഷ് ചെയ്യാന്‍
പണം മുടക്കുകയും ചെയ്ത ഒരു creative ചെന്നൈ നഗരത്തില്‍ മൂന്നു നാല് ഹോര്‍ഡിംഗ് ആയി വന്ന അക്കാലത്തു വേണ്ടത്ര ജനശ്രദ്ധ
പിടിച്ചു പറ്റാതിരുന്നത് കൊണ്ട് ഒരു പാട് സങ്കടം തോന്നിയ ഒന്ന് ... ഇന്ന്
എനിക്ക് പരസ്യ ലോകവുമായി ഒരു ബന്ധവും ഇല്ലാത്ത നാളില്‍, ഗൂഗിളില്‍ സേവ്
വാട്ടര്‍ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ ആദ്യം പ്രത്യക്ഷപെട്ട ഇമേജ് ആയി
മാറിയതറിഞ്ഞപ്പോള്‍ തോന്നിയ ഒരു സന്തോഷം .... അത് പറഞ്ഞറിയിക്കാനാവില്ല
....
തിങ്കളാഴ്ച, സെപ്റ്റംബർ 12, 2011
എതിരെ ഇരിക്കുന്നവനാരാനെന്നു അറിഞ്ഞു പറയണം ...
ഇനി അനുബന്ധമായി രണ്ടു വാക്ക് കുറിക്കട്ടെ ... അദ്ദേഹം ശരാശരിയിലേറെ ബുദ്ധി ശക്തിയും ... അസാമാന്യമായ വാഗ്ചാതുരിയുമുള്ള ഒരു ചെറുപ്പക്കാരനാണ് എന്ന് പറഞ്ഞു വെച്ചിട്ട് തന്നെ .... ഈ അഭിമുഖം നടക്കുമ്പോള്‍ അദ്ദേഹം വേണ്ടത്ര കരുതല്‍ നടത്തിയിരുന്നില്ല എന്നത് വ്യക്തം .. വിവാദങ്ങള്‍ ഉണ്ടാക്കാനും സോപ്പ് പതപ്പിക്കാനുമായി ബ്രിട്ടാസുരന്മാരെയും സുപ്രിയ തമ്പുരാട്ടിമാരെയും പോലെയുള്ള അവതാരങ്ങള്‍ പടക്കുന്ന ഒരു സ്ഥിരം "അഫിമുഖം" ആയി ചേട്ടന് ഇതിനെ കണ്ടു ... അത് കൊണ്ടാണ് "ആന്‍ രയന്ദ്" എന്നാ എഴുത്തുകാരി ഇപ്പോള്‍ സകല പോലീസുകാരനും വായിച്ചു ജനകീയയായെന്നും, ചേട്ടന് പണ്ട് പണ്ട് ബുദ്ധി രാക്ഷസന് ആയിരുന്ന സമയത്ത് വായിക്കുമ്പോള്‍ ആരും തൊടാത്ത "അനാഖ്രാത കുസുമവും" "കന്യക രത്നവും"ആയിരുന്നുവേന്നുമൊക്കെ ചീട്ടിറക്കി നോക്കിയത്. ഗോപകുമാര്‍ അതേറ്റു പിടിച്ചു പ്രതികരിച്ചത് വിവരദോഷം കേള്‍ക്കുമ്പോള്‍ കോമണ്‍ സെന്‍സ് ഉള്ളവര്‍ക്ക് തോന്നുന്ന ഒരു സ്വാഭാവിക പ്രതികരണം ആയാണ്. പക്ഷെ രാജു മോന് ബുദ്ധിമാന് ആയതു കൊണ്ട് തന്നെ ആ അബദ്ധം പെട്ടന്ന് മനസ്സിലാക്കി വഴുക്കലില്‍ വടി കുത്തി നില്ക്കാന് നോക്കി ... അതാണ് അവിടെ നടന്നത് ... യൂത്ത് ഐക്കണ്‍ സുന്ദരനാണ്, ആകാര ഭംഗിയുള്ളവനാണ്, ശരാശരിയില്‍ കവിഞ്ഞ ബുദ്ധിമാനാണ്, കേള്‍ക്കാന്‍ സുഖമുള്ള ഒരു ശബ്ദത്തിനു ഉടമയാണ് എന്നൊക്കെ സമ്മതിച്ചു കൊണ്ട് തന്നെ പറയട്ടെ... confidence എന്ന virtue അദ്ദേഹം arrogance എന്ന expression ആയി എന്തോ തെറ്റി ധരിച്ചിരിക്കുന്നു ... ഒരല്പം വിനയം ആ വ്യക്തിത്വത്തിന് കൂടുതല്‍ ശോഭ നല്കുകയെ ഉള്ളൂ എന്ന സത്യം മനസ്സിലാക്കിയാല്‍ അദ്ദേഹത്തിന് കൊള്ളാം ... അല്ലെങ്ങില്‍ അദ്ദേഹം കൊള്ളും...
വ്യാഴാഴ്ച, സെപ്റ്റംബർ 08, 2011
ഈ ശവത്തിനു ഈ കൂദാശ മതി
ഒരു റിവ്യൂ എഴുത്തുകാരന് എഴുതുന്ന റിവ്യൂകളെ പറ്റി തലങ്ങും വിലങ്ങും റിവ്യൂകള്‍ എഴുതപെടുക... ചര്‍ച്ച ചെയ്യപ്പെടുക ... അവോക്കാര്‍ ശരിക്കും ഒരു സംഭവം തന്നെ എന്നത് സമ്മതിക്കാതെ വയ്യ. എത്ര സസൂക്ഷ്മമായാണ് അദ്ദേഹം ഒരു സിനിമയെ കാണുന്നത് എന്ന് ഞാന്‍ ആലോചിച്ചു കുറച്ചു നാള് വണ്ടര്‍ അടിച്ചിട്ടുണ്ട്. ഈയ്യടുത്ത കാലത്ത് ചില ജനപ്രിയ സിനിമകളെ അദ്ദേഹം കൊല വിളിച്ചു നടത്തി എഴുതിയ സാമാന്യം സുദീര്‍ഘമായ കുറിപ്പുകള്‍ വായിക്കുകയും അതിനു കീഴെ ഹാലിളകി എഴുതപ്പെട്ട കുറെയേറെ വിമര്‍ശനങ്ങളും കുറച്ചു അഭിനന്ദനങ്ങളും വായിക്കുകയും ചെയ്തപ്പോള്‍ ആ അമ്പരപ്പ് മാറ്റി.
അങ്ങേരുടെ ട്രേഡ് രഹസ്യം അങ്ങനെ മലച്ചു തുറന്നു കിടക്കയല്ലേ... അദ്ദേഹം provocation എന്ന പലകുറി ഉപയോഗിച്ച് തഴക്കം ചെന്ന ആ ആയുധം തന്നെ എടുത്തു തലങ്ങും വിലങ്ങും ഉപയോഗിക്കുന്നു. സംഗതി സിമ്പിള്‍. തന്റെ വാദങ്ങള്‍ക്ക് പിന്താങ്ങായി തന്റെ സ്ഥിരം വാദമുഖങ്ങള്‍ എടുത്തു നിരത്തി ആരും ചിന്തിക്കുക പോലും ചെയ്യാന്‍ ഇടയില്ലാത്ത വിചിത്രങ്ങളായ ചില ആംഗിളുകള്‍ വഴി selective ആയി ചില പൊയന്റുകള്‍ വളച്ചൊടിച്ചു കൊണ്ടുവരുക എന്ന മേമ്പോടിയും. പക്ഷെ ഈ കര്‍മം അദ്ദേഹം വളരെ സമര്‍ത്ഥമായും ബുദ്ധിപരമായും നിര്‍വഹിക്കുന്നു എന്ന് മാത്രം ...
ഇന്നത്തെ കാലത്ത് എത്ര കണ്ട് കൊറിയന്‍ സിനിമകളെയും ഹോളിവൂഡ് സിനിമകളെയും അടിച്ചു മാറ്റിയാലും, ഈ ശവത്തിനു ഈ കൂദാശ മതി എന്ന രീതിയില്‍ ഉള്ള ഇവിടത്തെ സാമൂഹ്യ വ്യവസ്ഥയില്‍ കാലുറപ്പിച്ചു ചവുട്ടി നില്ക്കാന് കഴിയാത്ത സിനിമയ്ക്കു പച്ച തൊടാന്‍ പറ്റില്ല എന്ന് മനസ്സിലാക്കാന്‍ അവോക്കാരുടെ അടാര്‍ ബുദ്ധിയുടെ ആവശ്യമൊന്നുമില്ല... അത് കൊണ്ട് രാഷ്ട്രീയ പരമായും ലിംഗ പരമായും ജാതീയമായും ഇവിടെ നിലനില്‍ക്കുന്ന അസമത്വങ്ങള്‍, കൊള്ളരുതായ്മകള്‍, അപചയങ്ങള്‍ എന്നിവ സമൂലം ചേര്‍ക്കാതെ ഒരു ചിത്രവും ഇക്കാലത്ത് തലയില്‍ ആള് താമസമുള്ള ഒരു സംവിധായകനും തയ്യാറാക്കില്ല. കാശ് മുടക്കിയാണ് പടം പിടിക്കുന്നത് എന്ന സിമ്പിള്‍ കച്ചവട തത്വം തന്നെ കാരണം...
അത് കൊണ്ട് അവോക്കരിനു ഇഷ്ടം പോലെ ചോരയും വിഷവും ചികഞ്ഞു പിടിക്കാനും എന്താ ബുദ്ധിമുട്ട് .. ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന പടം തന്നെ ഏറ്റവും കാഫലം ഉള്ള മരം. സിനിമ എന്നത് ഒരു കലാരൂപം എന്നൊക്കെ പറയാനും എഴുതാനും കൊള്ളാം .. പക്ഷെ കോടികള്‍ എറിഞ്ഞുള്ള ഈ കളിയില്‍ കളസം കീറാതെ നോക്കേണ്ടത് പടം പടച്ചു വിടുന്നവന്റെ ബാധ്യതയാണ് .. അത് കൊണ്ട് ഇവിടെ ഇങ്ങനെ തന്നെ നടക്കും. എല്ലാ കാലത്തും..
ഒരു കാര്യത്തിനു എപ്പോഴും രണ്ടു വ്യൂ പൊയന്റുകള്‍ ഉണ്ടാവും. ഉദാഹരണത്തിന് ഒരു നായക കഥാപാത്രത്തെ സങ്കല്‍പ്പിക്കുക. ആ കഥാപാത്രത്തെ വളരെ സദ്ഗുണ സമ്പന്നന് ആയി അവതരിപ്പിച്ചാല്‍, അത്തരം ആളുകളെ സമൂഹത്തില്‍ മഷിയിട്ടു നോക്കിയാല്‍ കാണാന്‍ കിട്ടില്ല എന്ന് വാദിക്കാം. അതല്ല സമൂഹത്തിന്റെ പരിച്ച്ചേധം പോലെ പാളിച്ചകളും കുറവുകളും ഉള്ള സാധാരണ മനുഷ്യനായി ചിത്രീകരിച്ചാലോ?- idealism ത്തിന്റെ പേരും പറഞ്ഞു പള്ള് പറയാം. രണ്ടായാലും കിട്ടും താങ്ങാനും തല്ലാനും ആളെ...
പിന്നെ Hypocrite ആയ മലയാളിയെ പരിഹസിക്കുന്ന പരിഹസിക്കുന്ന ഈ ബുദ്ധിരാക്ഷസന്റെ ഹിപ്പോക്രസി മനസ്സിലാക്കാന്‍ ഒരു റോക്കെറ്റ് സൈന്സിന്റെ സഹായം വേണ്ട ... ട്രാഫിക് എന്ന സിനിമയെ വിമര്‍ശിച്ചു അദ്ദേഹം എഴുതിയ കുറിപ്പില്‍ അദ്ദേഹം എഴുതിയ ചില പൊയന്റുകള്‍ നോക്കാം ... റെയ്ഹാന് എന്ന കഥാപാത്രത്തെ പറ്റി എഴുതുമ്പോള്‍ അയാള്‍ ഒരു intellectual പോച്ച അടിക്കുന്ന ആളായിട്ടും ഒരു സിനിമ നടനെ ഇന്റര്‍വ്യൂ ചെയ്യുന്ന പരിപാടി (തരംതാണ എന്ന് വിവക്ഷ) ലഭിച്ചപ്പോള്‍ ത്രില്ലടിക്കുന്നതിനെ പരിഹസിക്കുന്ന അദ്ദേഹം ... ബുദ്ധിജീവി നടിക്കുന്ന താനും ഇതേ തരം
താണ താരങ്ങള്‍ പടച്ചു വിടുന്ന സിനിമകളെ ബുദ്ധിമുട്ടി തെറി എഴുതി പിടിപ്പിച്ചു ത്രില്ലടിക്കുന്നവനാണല്ലോ എന്ന് സൌകര്യ പൂര്‍വ്വം വിസ്മരിക്കുന്നു... റെയ്ഹാന് എന്ന കഥാപാത്രത്തെ പിച്ചി പറിച്ചു പതിര് മാറ്റി ചലച്ചിത്രകാരന്മാരുടെ ഇസ്ലാം വിരുദ്ധതയുടെ വിരല്പാടുകള് ചികയുന്ന സമയത്ത്, അയാളുടെ കുടുംബത്തെ സൃഷ്ടിച്ചപ്പോള്‍, ചലച്ചിത്രത്തിന്റെ ശില്പികള് ഇതുവരെയുള്ള മുന്‍കാല തഴക്കങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി, മുന്‍വിധികളോടെ പടച്ചു വിടപെട്ടിട്ടുള്ള മുസ്ലിം കഥാപാത്രങ്ങളുടെ വാര്‍പ്പ് മാതൃകകളെ എല്ലാം ഉടച്ചു വാര്‍ത്തു കൊണ്ട്, സത്യസന്ധമായി നിര്‍മിച്ചിരിക്കുന്നു എന്ന സത്യം സൌകര്യപൂര്‍വ്വം തമസ്കരിക്കുന്നു.
ഈ രേയ്ഹാനെന്തു കൊണ്ട് കൃഷ്ണകുമാറോ തോമാസുകുട്ടിയോ ആവുന്നില്ല എന്ന് രോഷാകുലനാവുന്ന അവ്വോക്കര്, മറ്റൊരിടത്ത് സാള്‍ട്ട് ആന്‍ഡ് പെപ്പെറിന്റെ വിമര്‍ശനം നടത്തുമ്പോള്‍ "ആനക്കള്ളനാവുന്നത് അയ്യപ്പനും കുയ്യപ്പനും അല്ലാതെ എന്തുകൊണ്ട് മമ്മാലിയോ കുമ്മാലിയോ ആവാത്തതെന്തേ" ഒരു ശങ്കയും പ്രകടിപ്പിക്കുന്നില്ല.. റെഹ്മാന് അവതരിച്ച കഥാപാത്രം ഹിന്ദു നാമധാരി ആയപ്പോള്‍ സൌകര്യപൂര്‍വ്വം അണിയറക്കാരെ വിമര്‍ശിക്കാന്‍ അവിടെ മമ്മൂട്ടിയുടെ രൂപ സാദ്രിശ്യം ആരോപിച്ചു മുസ്ലിം വിരോധതിനുള്ള വഴി മരുന്നാണ് അദ്ദേഹത്തിന് കിട്ടിയത്. അത് കൊണ്ട് എങ്ങനെ ഉണ്ടാക്കിയാലും, അതൊക്കെ തന്റെ സൗകര്യം പോലെ വളചോടിക്കാനുള്ള മാര്‍ഗം അദ്ദേഹം ഒരുക്കി വെച്ചിരിക്കും
താന്‍ സിനിമകളില്‍ കണ്ടെത്തുന്ന പോലെ അദ്ധേഹത്തിന്റെ കുറിപ്പിലും തിരിച്ചടിക്കാന്‍ പറ്റുന്ന ഒട്ടനവധി സംഗതികള്‍ വാരി വിതറിയിട്ടുള്ളതായി കണാം. അതെല്ലാം സ്ഥിരമായി ഒരു കൂട്ടം ആളുകളെ പ്രകോപിപ്പിക്കാനും അവരുടെ പ്രതികരണം പിടിച്ചെടുക്കാനും മനപ്പൂര്‍വം ഒരുക്കി വെക്കുന്നതാണ്. വിമര്‍ശിക്കാന്‍ ഏറെ താല്പര്യമുള്ള മലയാളിക്ക് ഉന്നം വെക്കാന്‍ പാകത്തിന് നല്ല മൂത്ത് പഴുത്തു കിടക്കുന്ന താഴെ കൊമ്പിലെ പഴങ്ങള്‍...
അദ്ധേഹത്തിന്റെ സിനിമ സങ്കല്പത്തിന്റെ ഔന്നത്യം അര്ജുനന് സാക്ഷിക്കും സാഗര്‍ ഏലിയാസ് ജാക്കിക്കുമൊക്കെ ഓശാന പാടി എഴുതിയ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലായി. ഉത്പാദിപ്പിക്കുന്ന ചരക്കുകള്‍ വിറ്റു തീര്‍ക്കേണ്ട കച്ചവടക്കാരനെ പോലെ, കീ ബോര്‍ഡ് പ്രസവിച്ച ഓരോ വരിയും പരമാവധി വായനക്കാര്‍ക്ക് മുന്പില് എത്തിക്കുക്ക എന്നത് ഓരോ എഴുത്ത് കൂലിക്കാരന്റെയും ആവശ്യകതയാണ് ... അവിടെ ഇത് എന്റെ ആത്മാവിഷ്കാരമാണ് അത് ആര് വായിചില്ലെന്ന്കിലും എനിക്ക് പുല്ലാണ് എന്ന് കരുതുന്നവര്‍ ഉണ്ടാവാം, പക്ഷെ ബഹു ഭൂരിപക്ഷത്തിനും അത് കൂടുതല്‍ കൂടുതല്‍ ആളുകള്‍ വായിക്കണം (നാഴികക്ക് നാല്പതു വട്ടം മനോരമയെ വിമര്‍ശിക്കുന്ന റെഗുലര്‍ ബുജികളടക്കം) എന്ന ഒരൊറ്റ ഉദ്ദേശ്യം കൊണ്ടാണ് പടച്ചു വിടുന്നത്.... അത് കൊണ്ട് മറ്റുള്ള അവ്വോക്കര്മാര്‍ ഉണ്ടാവുന്നതുവരെ ഇയ്യാളും മറ്റൊരു സന്തോഷ് പണ്ഡിറ്റ് വരുന്നത് വരെ അയാളും കഞ്ഞി കുടിച്ചു കഴിയും... അതിനു മുമ്പ് ആരെങ്ങിലും കയ്യോ കാലോ തല്ലി ഒടിച്ചു കളയാതിരുന്നെങ്കില്‍...

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)